കുവൈത്തിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കും: ശൈഖ്‌ ഫൈസൽ

Posted on: January 21, 2017 8:49 pm | Last updated: January 21, 2017 at 8:49 pm
SHARE

കുവൈത്ത് സിറ്റി: ഇന്ത്യക്കാരടക്കമുള്ള എല്ലാ വിദേശികളുടെയും സുരക്ഷിതത്വവും സമാധാന ജീവിതവും ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ മാലിക്‌ അൽസബാ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജൈനിനു ഉറപ്പു നൽകി.
ഇന്ത്യക്കാർ കൂട്ടമായി താമസിക്കുന്ന ജലീബ്‌ മേഖലയിൽ ഈയിടെയായി ക്രമാതീതമായി വർധിച്ച അക്രമങ്ങളും കയ്യേറ്റങ്ങളും കൊള്ളയും അവസാനിപ്പുക്കാൻ നടപടിയെടുക്കണമെന്ന് അഭ്യർത്തിച്ച്‌ ഗവർണറെ അംബാസഡർ സന്ദർശിച്ചിരുന്നു.
കുവൈത്തിൽ ജീവിക്കുന്ന എല്ലാ വിദേശീ സമൂഹങ്ങളുടെയും സുരക്ഷിതവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കൽ ഞങ്ങളുടെ ബാധ്യതയാണെന്ന് പറഞ്ഞ ഗവർണർ അടിയന്തര നടപടികൾ സ്വീകരിക്കാൻ പോലീസ്‌ -സുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകുകയും പ്രശ്നങ്ങൾ അപ്പപ്പോൾ റിപോർട്ട്‌ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഫർവാനിയ ഗവർണറേറ്റിലെ എല്ലാ പോലീസ്‌ -സെകുരിറ്റി മേധാവികളും എംബസിയിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here