Connect with us

Kozhikode

വൈലത്തൂര്‍ തങ്ങള്‍: നോളജ് സിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ആത്മധൈര്യം പകര്‍ന്ന നേതാവ്

Published

|

Last Updated

മര്‍കസ് നോളജ് സിറ്റിയിലെ പ്രഥമ സംരംഭമായ യുനാനി മെഡിക്കല്‍ കോളജിന് സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ ശിലയിടുന്നു. (ഫയല്‍)

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയുടെ ഓരോ ഘട്ടത്തിലും ഊര്‍ജ്ജവും ആത്മധൈര്യവും പകര്‍ന്ന ആത്മീയ നേതാവായിരുന്നു സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങളെന്ന് മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സിഒഒ ഇ. വി. അബ്ദുറഹ്മാന്‍, ജനറല്‍ മാനേജര്‍ എം. കെ. ശൗക്കത്ത് അലി എന്നിവര്‍ അനുസ്മരിച്ചു. നോളജ് സിറ്റിയില്‍ ആദ്യം യാഥാര്‍ഥ്യമായ യുനാനി മെഡിക്കല്‍ കോളേജിന് ശിലയിട്ടത് തങ്ങളാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാനുളള കരുത്തായിരുന്നു ആ സൗമ്യസാനിധ്യം. ആവേശവും ആശ്വാസവുമായിരുന്നു തങ്ങളുടെ വാക്കുകള്‍. അധികമൊന്നും പറഞ്ഞില്ല. പറഞ്ഞതെല്ലാം അപ്പടി പുലര്‍ന്നു.

മര്‍കസ് നോളജ് സിറ്റി നിര്‍മാണത്തിനൊപ്പം ഓരോ സന്ദര്‍ഭത്തിലും ആ മഹനീയനേതൃത്വമുണ്ടായിരുന്നു. നോളജ് സിറ്റി കുടുംബത്തിന് ഒരു പിതാവിനെപ്പോലെ ഒപ്പം നില്‍ക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത മാര്‍ഗദര്‍ശകനെയും ആത്മീയസാരഥിയെയുമാണ് നഷ്ടമായിരിക്കുന്നത്.
അല്ലാഹു അവിടുത്തെ പദവി ഉയര്‍ത്തുമാറാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

Latest