Connect with us

Kerala

പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ 23ന് (തിങ്കളാഴ്ച) നടത്താനിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തിങ്കളാഴ്ച 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാന്‍ ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.

പുതിയ പമ്പുകള്‍ക്കുള്ള എന്‍.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സ്യഷ്ടിക്കുക, 28.10.2014ല്‍ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍.ഒ.സികള്‍ ക്യാന്‍സല്‍ ചെയ്യുക, ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് തിങ്കളാഴ്ച പമ്പുകളടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നത്.

Latest