സയ്യിദ് യൂസുഫ് അല്‍ജീലാനിയുടെ വിയോഗം സുന്നി പ്രസ്ഥാനത്തിനു നികത്താവാനാത്ത നഷ്ടം

Posted on: January 21, 2017 2:52 pm | Last updated: January 21, 2017 at 2:52 pm
SHARE

കുവൈത്ത് സിറ്റി: കേരളാ മുസ്ലിം ജമാ അത്തിന്റെയും മര്‍ക്കസിന്റെയും ഉന്നത നേതാവും, സുന്നിപ്രസ്ഥാനത്തിന്റെ കരുത്തുറ്റ അമരക്കാരനുമായിരുന്ന സയ്യിദ് യൂസുഫ് അല്‍ ജീലാനിയുടെ ആകസ്മിക വിയോഗത്തില്‍ ഐ സി എഫ് കുവൈത്ത് കമ്മിറ്റി അഗാഥമായ ദുഖം രേഖപ്പെടുത്തി.

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും കാവലാളും പ്രതിരോധ മതിലുമായിരുന്നു ബഹുമാന്യ സയ്യിദ് അവര്‍ക്കള്‍ എന്ന് അഭിപ്രായപ്പെട്ട ഐ സി എഫ് കുവൈത്ത് കേബിനറ്റ് അടിയന്തിര യോഗം, അദ്ദേഹത്തിന്റെ സേവനങ്ങളും ആത്മ ധൈര്യവും പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയില്‍ വെളിച്ചമായി എന്നും നില നില്‍കും എന്നു വിലയിരുത്തി.
ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷം വഹിച്ച യോഗത്തില്‍ ആക്ട്ടിംഗ് സെക്രട്ടരി അബ്ദുല്ല വടകര, അബൂ മുഹമ്മദ് , അഡ്വ. തന്‍ വീര്‍ , ശുകൂര്‍ കൈപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് യൂസുഫ് ജീലാനിയുടെ പേരില്‍ പ്രത്യേക തഹ് ലീല്‍ ദുആ മജ്‌ലിസും നിസ്‌കാരവും ഇന്ന് വൈകീട്ട് 7 മണിക്ക് ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ പ്രവര്‍ത്തകരും എത്തണമെന്ന് അബ്ദുല്‍ ഹകീം ദാരിമി അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here