പാകിസ്ഥാനിലെ പച്ചക്കറി ചന്തയില്‍ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു:നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: January 21, 2017 1:32 pm | Last updated: January 22, 2017 at 10:12 am
SHARE

പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഗോത്ര മേഖലയായ ഖുറമില്‍ പച്ചക്കറി ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഖുറം. അതിര്‍ത്തി കടന്ന് അഫ്ഗാനിലേക്ക് ഭീകരര്‍ പോകുന്നതും ഈ മേഖലയിലൂടെയാണ്.

ഇവിടെ ഭീകരരുമായി 2004 മുതല്‍ പാക് സൈന്യം പോരാട്ടം നടത്തുകയാണ്. ഇക്കാലയളവില്‍ സാധാരണക്കാരും സുരക്ഷാ ഭടന്മാരും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here