Connect with us

Gulf

ദുബൈ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി വിപുലീകരണം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ അഭയാര്‍ഥികള്‍ക്ക് നല്‍കാനായി
സൂക്ഷിച്ച വസ്തുക്കള്‍

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റി വിപുലീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍. ഐക്യ രാഷ്ട്ര സഭയുടെയും മറ്റ് ജീവകാരുണ്യ സംഘടനകളുടെയും ആവശ്യ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഹ്യൂമാ നിറ്റേറിയന്‍ സിറ്റിയുടെ വിപുലീകരണം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിരുന്നു. മൂന്ന് ലക്ഷം ചതുരശ്രയടി ഭാഗത്താണ് സിറ്റിയുടെ വിപുലീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തികള്‍ എളുപ്പത്തില്‍ ഏകീകരിക്കുന്നതിന് കൂടുതല്‍ സൗകര്യമേര്‍പെടുത്തുന്നതിനാണ് വിപുലീകരണ പ്രവര്‍ത്തികള്‍. പ്രകൃതിദുരന്ത നിവാരണികള്‍, യുദ്ധാനന്തരം ആവശ്യമായ ദുരിതാശ്വാസ വിഭവങ്ങള്‍ എന്നിവയാണ് സിറ്റിയില്‍ കൂടുതലായി ശേഖരിക്കുക.

സിറിയ, യമന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ മറ്റുകലാപ പ്രദേശങ്ങളില്‍ 6.5 കോടി ജനങ്ങള്‍ക്കാണ് അടിയന്തിര സഹായം ആവശ്യമായിട്ടുള്ളത്. ഇവിടങ്ങളിലെ ജീവ കാരുണ്യ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നിറവേറ്റുക, മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഹ്യുമാനിറ്റേറിയന്‍ സിറ്റിയായാണ് ദുബൈ ഇന്റര്‍നാഷണല്‍ ഹ്യൂമറ്റേറിയന്‍ സിറ്റി അറിയപ്പെടുന്നത്.

Latest