പ്രവാസി ചിത്രകാരന്‍ പ്രമോദ് കുമാര്‍ നിര്യാതനായി

Posted on: January 21, 2017 12:15 pm | Last updated: January 21, 2017 at 12:15 pm
SHARE

ഷാര്‍ജ: പ്രശസ്ത പ്രവാസി ചിത്രകാരന്‍ പ്രമോദ് കുമാര്‍ (50) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ കഴിമ്പ്രം വാഴപ്പുള്ളി രവീന്ദ്രന്റെ മകനാണ് പ്രമോദ്. ഷാര്‍ജ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഷാര്‍ജ ബിസിനസ് വുമണ്‍ കൗണ്‍സിലില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. അന്തരിച്ച കൗണ്‍സില്‍ ചെയര്‍ പേഴ്‌സണും നമ വുമണ്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് വൈസ് ചെയര്‍പേഴ്‌സണുമായിരുന്ന അമീറ ബിന്‍ കറമിന്റെ വിശ്വസ്ത സേവകനായിരുന്നു. യു എ ഇയിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാനിധ്യമായിരുന്നു പ്രമോദ്. യു എ ഇയിലെ ചിത്രകാരന്‍മാരുടെ സംഘടനയായ ‘ദി ഗില്‍ഡി’ ന്റെ സ്ഥാപകനാണ്.

കാലാകാരന്‍മാര്‍ക്ക് വിശിഷ്യ, ചിത്രകാരന്‍മാര്‍ക്ക് വലിയ പ്രാചോദനമായിരുന്ന അദ്ദേഹം. ഏറെ കാലമായി ബുന്ധിമുട്ടിച്ചിരുന്ന രോഗാവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടാണ് കലാപ്രവര്‍ത്തനത്തില്‍ വ്യാപരിച്ചിരുന്നത്. വൃക്ക സംബന്ധിയായ രോഗങ്ങളാല്‍ വിദഗ്ധ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ: വിധു. മക്കള്‍:നന്ദിനി, അര്‍ജുന്‍. സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here