കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറു പേര്‍ അറസ്റ്റില്‍

Posted on: January 21, 2017 10:55 am | Last updated: January 21, 2017 at 3:35 pm
SHARE

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന അണ്ടല്ലൂര്‍ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. രാഷ്ട്രീയ കൊലപാതകമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു.

എന്നാല്‍ അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. പാനൂര്‍ സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല.

 

LEAVE A REPLY

Please enter your comment!
Please enter your name here