കേരള താരം രോഹന്‍ ഇന്ത്യന്‍ ടീമില്‍

Posted on: January 21, 2017 12:19 am | Last updated: January 21, 2017 at 12:19 am
SHARE

കോഴിക്കോട്: ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് മലയാളത്തിന്റെ അഭിമാനമായി ഒരാള്‍ കൂടി. കേരള ക്രിക്കറ്റിന്റെ പുതിയ വാഗ്ദാനം കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലാണ് മലയാളക്കരക്ക് അഭിമാനമായി അണ്ടര്‍ 19 ദേശീയ ടീമില്‍ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയിലേക്ക് റോഹനെ ബി സി സി ഐ പരിഗണിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് ഈ കൊയിലാണ്ടി താരത്തിന് മുമ്പില്‍ ദേശീയ വാതില്‍ തുറന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച യുവപ്രതിഭാ പുരസ്‌കാരം നേടിയ വലംകൈയ്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ രോഹന്‍ അടുത്തിടെ നടന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു.
464 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ റോഹന്‍ നേടിയത്. വിനൂ മങ്കദ് ട്രോഫിക്കായുള്ള ഏകദിന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച റോഹന്‍ വിവിധ മാച്ചുകളില്‍ നിന്നായി 269 റണ്‍സ് അടിച്ചുകൂട്ടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമില്‍ ഇടംപിടിച്ച റോഹന്‍ കഴിഞ്ഞ നാല് വര്‍ഷമായി കേരള ടീമിലെ സജീവ സാന്നിധ്യമാണ്. കേരളത്തിന്റെ സീനിയര്‍ ടി20 ടീമിലും റോഹന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൊയിലാണ്ടി സ്വദേശികളായ സുശീല്‍ കുുമ്മേലിന്റയും കൃഷ്ണയുടെയും മകനായ രോഹന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിയാണ്. അണ്ടര്‍ 19 ദേശീയ ടീമില്‍ ഇടംപടിക്കന്ന ആറാമത്തെ മലയാളി താരമാണ് റോഹന്‍. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റെ് ഗോമസ്, എം സുരേഷ് കുമാര്‍, റോഹന്‍ പ്രേം, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ടീമിലിടം പിടിച്ചത്. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന അച്ഛന്റെ ഉറച്ച പിന്തുണയാണ് തന്റേ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്ന് റോഹന്‍ പറഞ്ഞു. പതിനൊന്നാം വയസ് മുതല്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ റോഹന്‍ ചുരുങ്ങിയലാകലംകൊണ്ട് ശ്രദ്ധേയമായ നേട്ടംകൈവരിക്കാന്‍ കഴിഞ്ഞത്. സച്ചിനെ ഏറെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തെപോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന റോഹനില്‍ വലിയ പ്രതീക്ഷയാണ് കേരള ക്രിക്കറ്റ് അസോസിയേഷനും സഹതാരങ്ങള്‍ക്കും ഉള്ളത്.
കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ റോഹന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞടുപ്പ് പുതിയ കളിക്കാര്‍ക്ക് പ്രചോദനമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ദേശീയ നിലവാരമുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് റോഹന്റെ സെലക്ഷനെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തു ആറാമത്തെ കേരള താരമാണ് റോഹന്‍ എസ് കുന്നുമ്മേല്‍. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റെ് ഗോമസ്,എം സുരേഷ് കുമാര്‍, റോഹന്‍ പ്രേം, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിനു മുമ്പ് ടീമിലിടം നേടിയവര്‍.
ടീം : ഹെറംബ് പരബ്, ഹെത പട്ടേല്‍, ഹിമാന്‍ഷു റാണ, ആയുഷ് ജമ്വാല്‍, വിവേകാനന്ദ തിവാരി, പ്രിഥ്വി ഷാ, അഭിഷേക്ശര്‍മ, ശുഭ്മാന്‍ ഗില്‍, ഹര്‍വിക് ദേശായ്, രാഹുല്‍ ദേസ്രാജ് ചഹാര്‍, കമലേഷ് സിംഗ് നാഗര്‍കോടി, സല്‍മാന്‍ ഖാന്‍, പ്രിയംഗാര്‍ഗ്, ശിവ സിംഗ്, യാഷ് താക്കൂര്‍, മായങ്ക് റാവത്ത്, റോഹന്‍ കുന്നുമ്മല്‍, ഇഷാന്‍ പൊറേല്‍.