ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം ചെറുക്കണം: മന്ത്രി മണി

Posted on: January 21, 2017 12:07 am | Last updated: January 21, 2017 at 12:07 am
SHARE

കാരന്തൂര്‍: ഗാന്ധിജിയുടെ ഘാതകര്‍ മഹാത്മാവിന്റെ ആശയത്തെയും ഓര്‍മപ്പെടുത്തലുകളെയും ഭയക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. മര്‍കസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗമെന്ന് ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശങ്ങള്‍ ആരാലും ചോദ്യം ചെയ്യാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘടിതമായ നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മതനിരപേക്ഷ കക്ഷികളുടെ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.