Connect with us

International

ഒബാമ നന്ദി പറഞ്ഞിറങ്ങി

Published

|

Last Updated

വാഷിംഗ്ടണ്‍: സ്ഥാനം ഒഴിഞ്ഞ 44ാം യു എസ് പ്രസിഡന്റ് ബരാക് ഒബാമ രാജ്യത്തിന് നന്ദി അറിയിച്ചു. പുതിയ പ്രസിഡന്റ് അധികാരത്തിലേറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വികാരനിര്‍ഭരമായ വിടവാങ്ങല്‍ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്നെ നല്ലൊരു മനുഷ്യനാക്കിയതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞായിരുന്നു ഒബാമയുടെ കത്ത്.
എട്ട് വര്‍ഷം വൈറ്റ്ഹൗസില്‍ നിന്ന് രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയ ജനങ്ങളെ അദ്ദേഹം ഓര്‍മിച്ചു. “നിങ്ങളെന്നെ മികച്ച പ്രസിഡന്റും മനുഷ്യനുമാക്കി. നന്മയുടെയും പ്രതീക്ഷയുടെയും സ്രോതസ്സായി മാറിയത് നിങ്ങളാണ്. നമ്മുടെ ജീവിതകാലത്തെതന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോള്‍ നിങ്ങള്‍ പരസ്പരം താങ്ങാവുന്നത് എനിക്ക് കാണാന്‍ സാധിച്ചു. നമ്മുടെ ജീവിതകാലത്തെതന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോള്‍ നിങ്ങള്‍ പരസ്പരം താങ്ങാവുന്നത് എനിക്ക് കാണാന്‍ സാധിച്ചു.” അദ്ദേഹം കുറിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷക്കാലത്ത് രാജ്യത്തിനുണ്ടായതും തന്നെ സ്വാധീനിച്ചതുമായ സുഖ, ദുഃഖ ഓര്‍മകള്‍ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കത്തെഴുതിയത്. അഭയാര്‍ഥികളോട് കരുണ കാണിക്കേണ്ടതിന്റെയും സമാധാനം സ്ഥാപിക്കേണ്ടതിന്റെയും ആവശ്യം അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
നിമിഷ നേരം കൊണ്ട് കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി. വന്‍ സ്വീകരണമാണ് കത്തിന് ലഭിച്ചത്. രാജ്യത്തിന്റെ എല്ലാ പുരോഗതിയിലും രാജ്യത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Latest