വര്‍ഗീയ പരാമര്‍ശം നടത്തി കലാപത്തിന് ശ്രമം; ഇത് ഗുജറാത്തല്ലെന്ന് ബിജെപി നേതാവിന് തമിഴ് ജനതയുടെ മറുപടി

Posted on: January 20, 2017 7:01 pm | Last updated: January 20, 2017 at 10:02 pm
SHARE

ചെന്നൈ: ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ ചേരിതിരിവിന് ലക്ഷ്മിട്ട ബിജെപി നേതാവ് തമിഴ് ജനതയുടെ ശക്തമായ മറുപടി. ജല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ വിഗ്നേശ് വാസുദേവന്‍ എന്ന വിദ്യാര്‍ഥിയെ മുസ്ലിംകള്‍ ക്രൂരമായി തല്ലിച്ചതച്ചു എന്നായിരുന്നു ബിജെപി നേതാവിന്റെ ട്വിറ്റ്. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ എച്ച് രാജയാണ് വിവാദ പരാമര്‍ശം നടത്തിയത്.

എന്നാല്‍ ശക്തമായ മറുപടി നല്‍കിയാണ് സോഷ്യല്‍ മീഡിയ രാജയുടെ ട്വി്റ്റിനോട് പ്രതികരിച്ചത്. ആ പരിപാടി ഇവിടെ നടക്കില്ല. ഇത് ഗുജറാത്തല്ല, തമിഴ്‌നാടാണെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നും മറുപടി വന്നു. മാത്രമല്ല ജല്ലിക്കെട്ട് നടത്തണം എന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ മുസ്ലികള്‍ സജീവമായി പങ്കെടുക്കുന്നതും സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നതുമായ ഫോട്ടോസും ട്വീറ്റിനു താഴെ നിരവധി പേര്‍ മറുപടിയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here