സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്

Posted on: January 20, 2017 6:48 pm | Last updated: January 21, 2017 at 10:57 am

ജയ്പൂര്‍: സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ചിന്തകനായ ഡോ. മോഹന്‍ വൈദ്യ. തൊഴില്‍രംഗത്തും വിദ്യാഭ്യാസ മേഖയിലും ജാതി അടിസ്ഥാനത്തില്‍ നല്‍കിവരുന്ന സംവരണം അവസാനിപ്പിക്കണമെന്ന് വൈദ്യ പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം അന്യതാബോധം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സംവരണത്തിനെതിരെ നിലപാടെടുത്തിരുന്നു. ബീഹാറില്‍ ബിജെപിയുടെ കനത്ത പരാജയത്തിന് സംവരണ വിരുദ്ധനിലപാട് പ്രധാനപ്പെട്ട ഒരു കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.