പ്രവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ പിടികൂടി

Posted on: January 20, 2017 4:42 pm | Last updated: January 20, 2017 at 4:08 pm
SHARE

കല്‍പകഞ്ചേരി: പ്രവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ദ്യശ്യങ്ങള്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.കഴിഞ്ഞ ദിവസം വാരണാക്കര മീശപ്പടി ഭാഗത്തുണ്ടായ സംഭവത്തില്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.വീട്ടില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ്
യുവാവിനെതിരെ കല്‍പകഞ്ചേരി പോലിസ് കേസെടുത്തത്.ഗള്‍ഫില്‍ നിന്നും പറഞ്ഞുവിട്ട സാധനങ്ങള്‍ ഏല്‍പ്പിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാവ് കുടുംബത്തിന്റെ ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയതാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്.യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഗള്‍ഫിലുള്ള അളിയ െന്റ നിര്‍ദേശ പ്രകാരമായിരുന്നു വീട്ടിലെത്തി ദ്യശ്യങ്ങള്‍ പകര്‍ത്തിയതെന്നായിരുന്നു മറുപടി യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന മറ്റൊരു ബന്ധുവിന് വേണ്ടിയാണ് ഈ വീട്ടിലെത്തിയതെന്ന് അറിയുന്നത്.

ഒരാഴ്ച്ച മുമ്പ് ഈ യുവാവ് തന്നെ ഇതേ വീടും പരിസരവുമെല്ലാം വീക്ഷിക്കുകയും വീടിന് പരിസരത്ത് നിന്ന് ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.സംശയം തോന്നിയ ഒരാള്‍ യുവാവിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഗള്‍ഫില്‍ നിന്നും സാധനങ്ങള്‍ ഏല്‍പിക്കാന്‍ എത്തിയതാണെന്നാണ് യുവാവ് പറഞ്ഞിരുന്നത്.

എന്നാല്‍ യുവാവ് വീണ്ടും ഇതേ വീടിന് പരിസരത്ത് എത്തി ആളൊഴിഞ്ഞ സമയത്ത് വീട്ടുവളപ്പില്‍ പ്രവേശിക്കുകയും വീടി െന്റ വരാന്തയിലും പരിസരത്തും നിന്ന് വിട്ടുകാരുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അയല്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിട്ടുകാരും പരിസര വാസികളും ചേര്‍ന്ന് കയ്യോടെ പിടികൂടുകയായിരുന്നു. പ്രവാസിയായ യുവാവിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു വീഡിയോ പകര്‍ത്തിയിരുന്നത്. യുവാവിന്റെ ഭാര്യാസഹോദരന്‍ പുത്തനത്താണി സ്വദേശിക്ക് വേണ്ടിയായിരുന്നു. താന്‍ ഈ വീട്ടിലെത്തി ദൃശ്യം പകര്‍ത്തിയതെന്നാണ് യുവാവ് പോലീസിന് മൊഴിനല്‍കിയത്.

ഇതനുസരിച്ച് ഗള്‍ഫിലുള്ള യുവാവിനെ പോലീസ് ബന്ധപ്പെട്ടിരുന്നു. താന്‍ പഠിച്ച സ്‌കൂളിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഇവിടെ താമസിക്കുന്നുവെന്നും ഈ വീടും ഈ സ്ത്രീയുടെ ഫോട്ടോയും എടുക്കാന്‍ നാട്ടിലുള്ള അളിയനെ പറഞ്ഞേല്‍പിച്ചിരുന്നതായി യുവാവ് പോലീസിനോട് പറഞ്ഞു.