അമിത ജലചൂഷണങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

Posted on: January 20, 2017 4:35 pm | Last updated: January 20, 2017 at 4:05 pm
SHARE

പാലക്കാട്: കഞ്ചിക്കോട് മേഖലയിലെ അമിത ജലചൂഷണത്തിനെതിരെ ജില്ലാഭരണകൂടം നടപടി തുടങ്ങി.
പ്രമുഖ ശീതള പാനീയ കമ്പനി ഉപയോഗിക്കുന്ന ജലത്തിന്റെ അളവു സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിഭൂഗര്‍ഭജല വകുപ്പിനു നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ കൂടി പരിഗണിച്ചു തുടര്‍ നടപടി കൈക്കൊള്ളു.കമ്പനി ജനങ്ങള്‍ക്കു സഹായകരമായ വിധത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന പരാതിയും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗം പരിശോധിച്ചു.

ഇതേത്തുടര്‍ന്നു 50,000 ലീറ്റര്‍ വരെ വെള്ളം മേഖലയില്‍ വിതരണം ചെയ്യാമെന്നു കമ്പനി പ്രതിനിധി അറിയിച്ചു.പഞ്ചായത്ത് നേരിട്ടു ജലം വിതരണം ചെയ്യുന്ന പ്രദേശങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചാല്‍ അതിലേക്കാവശ്യമായ ജലം എത്തിക്കാമെന്നാണു വാഗ്ദാനം.
ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെക്കൂടി തീരുമാനം പരിഗണിച്ചായിരിക്കും നടപടി.ജലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ജില്ലാഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here