കൊടിഞ്ഞി ഫൈസല്‍ വധം; പോലീസ് അനാസ്ഥക്കെതിരെ പ്രതിഷേധക്കടല്‍

Posted on: January 20, 2017 2:06 pm | Last updated: January 20, 2017 at 3:13 pm
SHARE

തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പുല്ലാണി ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പോലീസ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം പ്രതിഷേധക്കടലായി. ഗൂഢാലോചന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്.

നന്നമ്പ്ര പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ചെമ്മാട് ടൗണിലും കക്കാട് ദേശീയപാതയിലും ഉപരോധ സമരവും നടന്നു. കാലത്ത് പത്ത് മണിയോടെ ചെമ്മാട് ടൗണില്‍ നിന്നാണ് ഉപരോധ സമരം ആരംഭിച്ചത്. ടൗണിലെ എല്ലാ ജംഗ്ഷനും സമരക്കാര്‍ ഉപരോദിച്ചു. ശേഷം തിരൂര്‍ ആര്‍ ഡി ഒ. സുഭാഷിന്റെ നേതൃത്വത്തില്‍ എം എല്‍ എ. പി കെ അബ്ദുര്‍റബ്ബ്, സര്‍വ്വകക്ഷി പ്രതിനിധികള്‍. തഹസില്‍ദാര്‍, സി ഐ എന്നിവരും ചേര്‍ന്ന് ഏറെ നേരം ചര്‍ച്ച നടത്തി.
എസ് പിയുടെ നേതൃത്വത്തിലൂള്ള നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി തുടരന്വേഷണം കാര്യക്ഷമമായി നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും ആര്‍ ഡി ഒക്കോ കലക്ടര്‍ക്കോ ഉറപ്പ് നല്‍കാനാവാതെ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരക്കാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കക്കാട് ദേശീയപാതയിലേക്ക് പ്രകടനമായെത്തി കക്കാട് ജംഗ്ഷന്‍ ഉപരോധിക്കുക യാ യിരുന്നു. ഫൈസലിന്റെ പിതാവും ഉമ്മയും മക്കളും സഹോദരികളുമടക്കം സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് സമരത്തിനിറങ്ങിയത്. ചെമ്മാട് ടൗണില്‍ നാല് മണിക്കൂറും കക്കാട് ദേശീയപാതയില്‍ നാല് മണിക്കൂറും ഗതാഗതം തടസപ്പെട്ടു.

െ്രെകം റെക്കോഡ്‌സ് ഡി വൈ എസ് പിയുടെയും സി ഐ ബാബുരാജിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസും സന്നാഹം ഒരുക്കിയിരുന്നു. ആറുമണിയോടെ അന്വേഷണസംഘത്തെ മാറ്റുമെന്ന ഉത്തരവ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് ഇനി കേസന്വേഷിക്കുക ചെമ്മാട് ടൗണില്‍ ഉപരോധസമരം പി കെ അബ്ദുറബ്ബ് എം എല്‍.എ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം പി മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. കക്കാട് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരത്തില്‍ ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ കെപി ഹൈദ്രോസ് കോയതങ്ങള്‍, ഉമര്‍ ഒട്ടുമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നീലങ്ങത്ത് അബ്ദുസലാം, കൃഷ്ണന്‍ കോട്ടുമല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ഡി സി സി സെക്രട്ടറി കെ പി കെ തങ്ങള്‍, ജഅ്ഫറലി ദാരിമി ,അബ്ദുര്‍റഹ്മാന്‍ നരിക്കുനി, മോഹനന്‍ കാടാമ്പുഴ, എം വിനോദ്, ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍കലാം, എന്‍ ഇസ്മാഈല്‍, സലീം പൂഴിക്കല്‍, പി അബ്ദുലത്തീഫ്, ഫൈസലിന്റെ സഹോദരിമാരായ സബിത, കവിത എന്നിവരും ഫൈസലിന്റെ മക്കളും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here