മാരുതി ഇഗ്‌നിസിന് 10,000 ലേറെ ബുക്കിംഗ്

Posted on: January 20, 2017 10:53 am | Last updated: January 20, 2017 at 10:53 am

ന്യൂഡല്‍ഹി: വിപണിയിലെത്തി ഒരാഴ്ച തികയുംമുമ്പെ മാരുതി ഇഗ്‌നിസ് 10,000 ലേറെ ബുക്കിംഗ് നേടി. ഇതോടെ പെട്രോള്‍ വകഭേദത്തിന് കാത്തിരിപ്പ് സമയം രണ്ട് മുതല്‍ രണ്ടര മാസം വരെയായി. ഡീസല്‍ വകഭേദം കയ്യില്‍ കിട്ടാന്‍ മൂന്നു മാസം വരെ കാലതാമസമുണ്ട്.
നെക്‌സ ഷോറൂമുകളിലൂടെ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ മോഡലും മൂന്നാമത്തെ മോഡലുമാണ് ഇഗ്‌നിസ്. സ്വിഫ്റ്റിലേതിനു സമാനമായ 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഇഗ്‌നിസിനും. പെട്രോള്‍ എന്‍ജിന് ശേഷി 82 ബിഎച്ച്പി 113 എന്‍എം. ലീറ്ററിന് 20.89 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ശേഷി 74 ബിഎച്ച്പി 190 എന്‍എം. ലീറ്ററിന് 26.80 കിമീ ആണ് മൈലേജ്. രണ്ട് എന്‍ജിനുകള്‍ക്കും അഞ്ച് സ്പീഡ് മാന്വല്‍ കൂടാതെ എഎംടി ഗീയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്.
ങമൃൗശേ കഴിശെ
നെക്‌സ ഷോറൂമില്‍ നേരിട്ടോ നെക്‌സ വെബ്‌സൈറ്റിലൂടെയോ 10,000 രൂപ അടച്ച് ഇഗ്‌നിസ് ബുക്ക് ചെയ്യാം.
കൊച്ചി എക്‌സ്‌ഷോറൂം വില
പെട്രോള്‍ : സിഗ്മ 4.75 ലക്ഷം രൂപ, ഡെല്‍റ്റ 5.36 ലക്ഷം രൂപ, സീറ്റ 5.93 ലക്ഷം രൂപ, ആല്‍ഫ 6.89 ലക്ഷം രൂപ.