പശുക്കള്‍ക്ക് പ്രത്യേക വേനല്‍ ക്യാമ്പ്

Posted on: January 20, 2017 12:45 am | Last updated: January 20, 2017 at 12:45 am

ചാരുംമൂട്: വരള്‍ച്ച പ്രതീക്ഷിക്കുന്ന അടുത്ത മൂന്ന് മാസം പശുക്കള്‍ ഉള്‍പ്പെടെയുള്ള ഉരുക്കള്‍ക്ക് പ്രത്യേക വേനല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജു. പശുവിന് ഒരു ദിവസം 70 രൂപയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമിട്ടെന്നും മന്ത്രി അറിയിച്ചു. ജില്ല ക്ഷീരകര്‍ഷക സംഗമം നൂറനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും മറ്റ് വിഭാഗങ്ങളിലുമായി നല്‍കി വരുന്ന സബ്‌സിഡികള്‍ കുറച്ച,് ക്ഷീരകര്‍ഷകര്‍ക്ക് പാലിനു നല്‍കുന്ന വില പരമാവധി വര്‍ധിപ്പിക്കണമെന്ന് മില്‍മയോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.