Connect with us

National

ഇറോം ശര്‍മിള രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടും

Published

|

Last Updated

ഇംഫാല്‍: സൈന്യത്തിന് സവിശേഷാധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന സുപ്രധാന ആവശ്യവുമായി രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിളയുടെ പ്രജാ പാര്‍ട്ടി മണിപ്പൂരില്‍ 20 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കും. മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഇറോം ശര്‍മിള രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയേക്കും. തൗബല്‍, ഖുരൈ എന്നിവിടങ്ങളിലാകും ശര്‍മിള മത്സരിക്കുക. കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഒക്‌റാം ഇബൂബി സിംഗിന്റെ മണ്ഡലമാണ് തൗബാല്‍.

അതിനിടെ, ഏഷ്യയിലെ വലിയ സന്നദ്ധ സംഘടനയായ കെറ്റോ പ്രജാ പാര്‍ട്ടിയുടെ ഓണ്‍ ലൈന്‍ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തു. പ്രജാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി കെറ്റോ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രത്യേക ഇടവും അനുവദിച്ചിട്ടുണ്ട്. പ്രജയുടെ കണ്‍വീനറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഇറെന്‍ഡോ ലിചോംബം തന്‍ഗ്മീബന്ദില്‍ നിന്നും കോ കണ്‍വീനറും വനിതാവകാശ പ്രവര്‍ത്തകയുമായ നജ്മ ഫുന്ദ്രെയ്മ വാബഗെയില്‍ നിന്നും മത്സരിക്കും. മണിപ്പൂരില്‍ ആദ്യമായാണ് നജ്മയിലൂടെ ഒരു മുസ്‌ലിം വനിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 

---- facebook comment plugin here -----

Latest