രാഹുല്‍ കൃഷ്ണനും അഖിലേഷ് അര്‍ജുനനുമായി എസ് പിയുടെ പോസ്റ്റര്‍

Posted on: January 20, 2017 7:34 am | Last updated: January 20, 2017 at 12:35 am
SHARE

വരാണസി: മഹാഭാരത കഥാപാത്രങ്ങളായ ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധിയെയും അര്‍ജുനനായി അഖിലേഷ് യാദവിനെയും ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഉത്തര്‍ പ്രദേശില്‍ പ്രചരിക്കുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങിയ ഉത്തര്‍ പ്രദേശില്‍ എസ് പി- കോണ്‍ഗ്രസ് ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രഥത്തിന്റെ പിന്‍ഭാഗത്ത് അമ്പും വില്ലുമായി നില്‍ക്കുന്ന അര്‍ജുനന്റെ സ്ഥാനത്താണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെ ചിത്രീകരിച്ചിട്ടുള്ളത്. മുന്നില്‍ തേരോടിക്കുന്ന ശ്രീകൃഷ്ണന്റെ സ്ഥാനത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പോസ്റ്ററിലുള്ളത്.

സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്തിരിക്കുന്ന പോസ്റ്ററുകള്‍ വരാണസിയിലെ ബെനിയാബാഗ്, ചേത്ഗഞ്ച് തുടങ്ങിയ നഗരങ്ങളിലാണ് പതിപ്പിച്ചിട്ടുള്ളത്.