ഗോകുല്‍ നടന്‍, ലക്ഷ്മി നടി

Posted on: January 20, 2017 8:16 am | Last updated: January 20, 2017 at 12:18 am
SHARE
ഗോകുല്‍, ലക്ഷ്മി

കണ്ണൂര്‍: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിച്ച നഗ്‌നനായ സാമൂതിരി എന്ന നാടകത്തില്‍ തമ്പൂരാനായി വേഷമിട്ട കെ ആര്‍ ഗോകുല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടനായപ്പോള്‍ ഇതേ നാടകത്തിലെ തന്നെ കീഴാള യുവതിയായ ലക്ഷ്മി മികച്ച നടിയായി. എം മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നഗ്‌നായ തമ്പുരാന്‍ മികച്ച നടി നടന്‍മാരെയാണ് സംഭാവന ചെയ്തത്. ഉയരത്തില്‍ ഇരിക്കുമ്പോഴല്ല മണ്ണില്‍ ഇറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് തമ്പുരാക്കന്മാര്‍ നീതിമാന്മാരാകുന്നതെന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നാടകത്തില്‍ തമ്പൂരാന്റെ വേഷം അതി മനോഹരമാക്കിയാണ് ഗോകുല്‍ മികച്ച നടന്‍ പട്ടം കരസ്ഥമാക്കിയത്.

തമ്പുരാനെ പ്രണയിച്ച് വശത്താക്കി പ്രതികാരം ചെയ്യുന്ന കീഴാള യുവതിക്ക് ജീവന്‍ നല്‍കിയ ലക്ഷി അഭിനയ മികവിലാണ് മികച്ച നടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here