സാഹിത്യോത്സവ് പ്രതിഭക്ക് അറബി ഗാനത്തില്‍ എ ഗ്രേഡ്

Posted on: January 20, 2017 6:12 am | Last updated: January 20, 2017 at 12:13 am
SHARE

കണ്ണൂര്‍: സാഹിത്യോത്സവ് പ്രതിഭ ക്ക് അറബി ഗാനത്തില്‍ എ ഗ്രേഡ്. കായംകുളം പി കെ കെ എസ്എം എച്ച് എസ് എസ് പത്താം തരം വിദ്യാര്‍ഥി എസ് അബ്ദുല്ലയാണ് കേരള സ്‌കൂള്‍ കലോത്സവത്തിലും മികവ് പ്രകടിപ്പിച്ചത്. എസ് എസ് എഫ് കൊല്ലം ജില്ലാ സാഹിത്യോത്സവ് പ്രതിഭയായിരുന്നു. ഇന്ന് നടക്കേണ്ട അറബിക് പദ്യം ചൊല്ലല്‍ മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.

കായംകുളം പുത്തന്‍ തെരു ജുമാ മസ്ജിദ് ദര്‍സ് വിദ്യാര്‍ഥി കൂടിയാണ്. കൊല്ലം അഞ്ചലില്‍ യാസീന്‍ മന്‍സില്‍ ശിഹാബുദ്ദീന്‍ നിസാമിയുടെയും റുഖിയ്യയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here