അസ്‌കര്‍ മുത്താണ്

Posted on: January 20, 2017 12:30 am | Last updated: January 22, 2017 at 12:02 am

കണ്ണൂര്‍: എസ് എസ് എഫ് സാഹിത്യോത്സവിലെ പ്രതിഭ അസ്‌കര്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മുത്തായി. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ഹംസനരോക്കാവിന്റെ വരികളായ ‘ചേദി പദം അലി ഫാലെ…’ എന്നു തുടങ്ങുന്ന ഗാനമാലപിച്ചാണ് സാഹിത്യോത്സവിലെ വിജയഗാഥ സ്‌കൂള്‍ കലോത്സവത്തിലും തുടര്‍ന്നത്. മാപ്പിളപ്പാട്ടിനു പുറമെ അറബി സംഘഗാനത്തില്‍ മൂന്നാം സ്ഥാനവും അറബിഗാനത്തില്‍ എ ഗ്രേഡും നേടി. ഇനി ഇന്ന് വട്ടപ്പാട്ട് മത്സരം ബാക്കിയുണ്ട്.

തൃശൂര്‍ ജില്ലയിലെ ഐ സി ഇ എച്ച് എസ് എസ് വടക്കെകാട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അസ്‌കര്‍ അഞ്ചാം ക്ലാസ് മുതല്‍ മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും തൃശൂര്‍ ജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരനാണ്.
ഫൈസല്‍ ചങ്ങരക്കുളത്തിന്റെ ശിക്ഷണത്തിലാണ് അസ്‌കര്‍ നേട്ടങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. അസ്‌ക്കറിന്റെ ജേഷ്ഠന്‍ അജ്മലും മികച്ച കലാകാരനാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ടില്‍ അജ്മല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഷബീര്‍, ജമീല ദമ്പതികളുടെ മകനാണ്.