ഇത് മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന് : യുവരാജ്‌

Posted on: January 20, 2017 12:25 am | Last updated: January 20, 2017 at 12:04 am
SHARE

കട്ടക്ക്: കരിയറിലെ മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ് കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെ നേടിയതെന്ന് യുവരാജ് സിംഗ്. തന്റെ മുന്‍ സെഞ്ച്വറി 2011 ലോകകപ്പിലാണ്. ഇത്തരമൊരു മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മികച്ച സഖ്യമുണ്ടാക്കാന്‍ താനും ധോണിയും തീരുമാനിച്ചു.

അപകടം ഒഴിവാക്കാന്‍ ഗ്രൗണ്ട് ഷോട്ടുകളാണ് കൂടുതലും കളിച്ചത്. ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ മികച്ച രീതിയില്‍ ഗ്രൗണ്ടര്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചിരുന്നു. കട്ടക്കിലും സമാനമായ ഇന്നിംഗ്‌സാണ് കളിച്ചത്- യുവരാജ് സിംഗ് പറഞ്ഞു. കൂറ്റനടികള്‍ മുതിരും മുമ്പ് ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറുമായി യുവരാജ് സംസാരിച്ചിരുന്നു.
അടിച്ചു കളിക്കുവാന്‍ സാധിക്കുന്നുണ്ടെന്നും ഈ രീതിയില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ പ്രയാസമില്ലെന്നും സൂചിപ്പിച്ച ശേഷമാണ് യുവി സിക്‌സറുകള്‍ പറത്താന്‍ തുടങ്ങിയത്. 21 ഫോറും മൂന്ന് സിക്‌സറുകളുണാണ് യുവിയുടെ ഇന്നിംഗ്‌സില്‍.
മഹേന്ദ്ര സിംഗ് ധോണി മികച്ച കൂട്ടുകെട്ടുണ്ടാക്കുവാന്‍ വലിയ പിന്തുണ നല്‍കി. മഹി മികച്ച ക്യാപ്റ്റനാണ്. സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം അനായാസം ബാറ്റ് ചെയ്യുന്നു – യുവരാജ് പറഞ്ഞു.