Connect with us

Kerala

രണ്ടാം മാറാട് കേസ്: ലീഗ് നേതാക്കളെ അടക്കം പ്രതിയാക്കി സി ബി ഐ എഫ്‌ഐആര്‍

Published

|

Last Updated

കൊച്ചി: രണ്ടാം മാറാട് സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്‌ലിം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ് ഐ ആര്‍. എറണാകുളം സി ജെ എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറില്‍ ലീഗ് നേതാക്കളായ എം സി മായിന്‍ ഹാജി, പി പി മൊയ്തീന്‍ കോയ, എന്‍ ഡി എഫ് നേതാക്കള്‍, മാറാട് മഹല്ല് കമ്മിറ്റിയിലെ ഏതാനും ചില അംഗങ്ങള്‍, തീവ്രവാദ സംഘടനയില്‍പെട്ട ആളുകള്‍ എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. നേരത്തേ െ്രെകംബ്രാഞ്ച് തയാറാക്കിയ 2010 ലെ എഫ് ഐ ആര്‍ തന്നെ റീ രജിസ്റ്റര്‍ ചെയ്താണ് സി ബി ഐയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യത്തിന് പ്രേരണ നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2003 മെയ് രണ്ടിന് നടന്ന രണ്ടാം മാറാട് സംഭവത്തില്‍ ഒമ്പത് പേരാണ് കൊല ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ തോമസ് പി ജോസഫ് കമ്മീഷന്‍ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. കൂടാതെ, കേസില്‍ െ്രെകംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി കോളക്കാടന്‍ മൂസാ ഹാജി നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം സി ബി ഐക്ക് കൈമാറിയത്. സി ബി ഐയുടെ ചെന്നൈ യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.