രണ്ടാമത് വേള്‍ഡ് ഡാറ്റ ഫോറം; ദുബൈ വേദിയാകും

Posted on: January 19, 2017 10:38 pm | Last updated: January 19, 2017 at 10:38 pm

ദുബൈ: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് വേള്‍ഡ് ഡാറ്റ ഫോറത്തിന് ദുബൈ വേദിയാകും. 2018ലാണ് ഫോറം നടക്കുക. സൗത്താഫ്രിക്കയിലെ കേപ്ടൗണില്‍ ഇന്നലെ സമാപിച്ച ഡാറ്റാഫോറത്തിലാണ് അടുത്ത വര്‍ഷത്തേക്കുള്ള വേദിയായി യു എ ഇയെ തിരഞ്ഞെടുത്തത്.
യു എ ഇക്ക് പുറമെ ഫോറം നടത്തുന്നതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫിന്‍ലാഡ്, മെക്‌സിക്കോ എന്നിവരെയാണ് പരിഗണിച്ചിരുന്നത്. യു എ ഇയില്‍നിന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്‌റാഹീം അല്‍ ഹാശിമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യു എന്‍ സംഘത്തിന് മുന്നില്‍ ദുബൈ വേദിയാകുന്നതിന്റെ പ്രാധാന്യം സംബന്ധിച്ചുള്ള പ്രൊപ്പോസല്‍ അവതരിപ്പിച്ചത്.
വിശകലനങ്ങള്‍, സ്ഥിതിവിവരകണക്കുകള്‍ എന്നിവയെ കുറിച്ചുള്ള പ്രത്യേക സമ്മേളനമാണ് ഡാറ്റ ഫോറം. വിവിധ മേഖലകളിലെ സ്ഥിതിവിരണക്കണക്കുകളും വിശകലനങ്ങളും തയ്യാറാക്കുന്നവര്‍ക്ക് പരസ്പര സഹകരണത്തിനുള്ള മികച്ച അവസരമാണ് വേള്‍ഡ് ഡാറ്റ ഫോറം. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം തുടങ്ങിയ മേഖലകളിലെ മികച്ച വിവരങ്ങള്‍ ചിട്ടപ്പെടുത്തി പുതിയ സംരംഭങ്ങള്‍ അവതരിപ്പിക്കാനുള്ള മികച്ച വേദികൂടിയാണിത്.

കലാകാരന്മാരെ എതിര്‍ക്കുന്ന സമീപനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല് ഇത്തരത്തിലുള്ള ആലുകളെ സമൂഹത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആരേയും പരമാര്‍ശിക്കാതെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.