Connect with us

Gulf

സിറിയന്‍ ജനതക്ക് സഹായം: അടുത്ത ധനസമാഹരണ യോഗം ഖത്വറില്‍

Published

|

Last Updated

ദോഹ: ദുരിതത്തില്‍ കഴിയുന്ന സിറിയന്‍ ജനതക്ക് സഹായമെത്തിക്കാന്‍ ധനസമാഹരണത്തിനുള്ള അടുത്ത യോഗത്തിന് ഖത്വര്‍ ആതിഥേയത്വം വഹിക്കും. കുവൈത്തില്‍ നടന്ന സഹായദാതാക്കളുടെ ഒമ്പതാം യോഗത്തെ അഭിസംബോധന ചെയ്യവെ യു എന്‍ സെക്രട്ടറി ജനറലിന്റെ മാനവികാകാര്യ ദൂതന്‍ ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര ഡോണേഴ്‌സ് സമ്മേളനം ഏപ്രില്‍ ആറ്, ഏഴ് തീയതികളില്‍ ബ്രസ്സല്‍സില്‍ നടക്കും. സിറിയയില്‍ ദുരിതത്തിലായവരെ സഹായിക്കുന്നതിന് സംഭാവന നല്‍കുന്ന രാഷ്ട്രങ്ങളെയും സംരംഭങ്ങളെയും സമ്മേളനത്തില്‍ പങ്കെടുപ്പിക്കും. സിറിയന്‍ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രധാന വേദിയായി ഈ യോഗം മാറുമെന്ന് അല്‍ മുറൈഖി പറഞ്ഞു.
ആഭ്യന്തരതലത്തിലും വിദേശത്തും സിറിയന്‍ ജനത നേരിടുന്ന ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള അന്താരാഷ്ട്രശ്രമങ്ങളെ ശക്തമാക്കാനും ഇതിലൂടെ സാധിക്കും.

ഇരുപക്ഷവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ ഉപരോധമുള്ള മേഖലകളില്‍ കാര്യക്ഷമമായും സുരക്ഷയോടും കൂടി സാമൂഹികസേവനം നടത്താന്‍ യു എന്‍ പ്രവര്‍ത്തകര്‍ക്ക് പ്രയാസം നേടിരുന്നുണ്ട്. മാത്രമല്ല ജനങ്ങള്‍ കൂട്ടത്തോടെ വീടുവിട്ടുപോകാനും നിര്‍ബന്ധിതരാകുകയാണ്.
കുവൈത്തില്‍ നടന്ന യോഗത്തില്‍ ലോക ബേങ്കിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.