Connect with us

Gulf

സമാധാന ചര്‍ച്ചകളിലെ ഖത്വര്‍ പങ്കാളിത്തം സിറിയന്‍ സര്‍ക്കാര്‍ നിരാകരിച്ചു

Published

|

Last Updated

ദോഹ: സിറിയയിലെ സമാധാനത്തനു വേണ്ടി നടക്കുന്ന സന്ധി സാഭാഷണത്തില്‍ ഖത്വറും സഊദിയും പങ്കെടുക്കുന്നതില്‍ സിറിയ അതൃപ്തി അറിയിച്ചു. സൈനിക ആക്രമണം നിര്‍ത്തി രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള സാഭാഷണങ്ങളില്‍ ഇരു രാജ്യങ്ങളും പങ്കെടുക്കരുതെന്നാണ് സിറിയയുടെ നിലപാട്. ഇന്നലെ സിറിയന്‍ വിദേശകാര്യ സഹമന്ത്രിയാണ് സഊദിയുടെയും ഖത്വറിന്റെയും പങ്കാളിത്തത്തിനെതിരെ രംഗത്തു വന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും ഭീകരതയെ പിന്തുണക്കുകയാണെന്നും ഈ കാര്യങ്ങള്‍ കൂടി സിറിയന്‍ സമാധാന സംഭാഷണത്തില്‍ ചര്‍ച്ചക്കു വിധേയമാക്കാണമെന്നാണ് മന്ത്രി ഫൈസല്‍ മിഖ്ദാദിന്റെ പ്രസ്താവന. ലബനോന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലായ അല്‍ മയാദീനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കസാഖിസ്ഥാനില്‍ അടുത്തയാഴ്ച നടക്കുന്ന സമാധാന സംഭാഷണത്തില്‍ റഷ്യ, ഇറാന്‍, തുര്‍ക്കി രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയും ഇറാനും ഇറാന്‍ ഗവണ്‍മെന്റിനെ പിന്തുണക്കുമ്പോള്‍ തുര്‍ക്കി സിറിയന്‍ റിബലുകള്‍ക്കൊപ്പമാണ്. ഖത്വറും സഊദിയും സിറിയയിലെ ഗവണ്‍മെന്റ് നിലാപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാജ്യങ്ങളാണ്. സിറിയയില്‍ ആക്രമണത്തിനിരകളായി കഴിയുന്ന ജനങ്ങള്‍ക്ക് വന്‍തോതില്‍ സഹായം നല്‍കുന്ന രാജ്യമാണ് ഖത്വര്‍. സിറിയന്‍ പട്ടണമായ ഹലബില്‍ നടക്കുന്ന ക്രൂരമായ മനുഷ്യക്കുരുതിക്കിരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഉപേക്ഷിക്കാന്‍ ഖത്വര്‍ സന്നദ്ധമായിരുന്നു.

Latest