Connect with us

Eranakulam

മഹാരാജാസില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു

Published

|

Last Updated

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിന്‍സിപ്പല്‍ രാജിവെക്കുക, സാദാചാര പൊലീസ് കളിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ വരുന്നതെങ്കില്‍ കാമ്പസിലേക്ക് വരേണ്ടതില്ലെന്ന പ്രിന്‍സിപ്പലിന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവെച്ചതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.

അതേസമയം സംഭവത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ മാപ്പു പറഞ്ഞ സ്ഥിതിക്ക് പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.

Latest