Connect with us

National

മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബേങ്കുകള്‍ക്ക് അനുമതി

Published

|

Last Updated

ബെംഗളൂരു: രാജ്യം വിട്ട വിവാദ വ്യവസായി വിജയ്മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബേങ്കുകള്‍ക്ക് അനുമതി. ബേങ്കുകളുടെ അപേക്ഷ ബെംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ അംഗീകരിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പയും പലിശയും കൂടി 9000 കോടി രൂപ ഉടമ വിജയ് മല്യ കുടിശിക വരുത്തിയത് സംബന്ധിച്ച കേസിലാണ് ട്രൈബ്യൂണല്‍ വിധി പറഞ്ഞത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നല്‍കിയ ഹരജികളിലാണ് വിധി. ട്രൈബ്യൂണല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കെ ശ്രീനിവാസനാണ് വിധി പ്രസ്താവിച്ചത്. എസ് ബി ഐ നേതൃത്വം നല്‍കുന്ന ബേങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഹരജി നല്‍കിയത്.

കണ്‍സോര്‍ഷ്യത്തില്‍ 17 ബേങ്കുകളാണ് അംഗങ്ങളായിട്ടുള്ളത്. കിംഗ്ഫിഷര്‍ എയര്‍ലൈ ന്‍സിന് വേണ്ടി ബേങ്കുകള്‍ നല്‍കിയ വായ്പയാണ് കിട്ടാക്കടയമായി മാറിയത്. ഇതോടൊപ്പം വിജയ്മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എസ് ബി ഐ രണ്ട് ഹരജികളും സമര്‍പ്പിച്ചിരുന്നു.