വിദേശികൾക്കെതിരായ നീക്കത്തിനെതിരെ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖല

Posted on: January 19, 2017 7:24 pm | Last updated: January 19, 2017 at 7:24 pm
SHARE
കുവൈത്ത് സിറ്റി:  ചില പാർലമെന്റ് അംഗങ്ങളും മന്ത്രിമാരും വിദേശികൾക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കെതിരെ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖല ശക്തിയായി പ്രതിഷേധിച്ചു.
ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ചാർജ്ജ് വർദ്ധന, ടാക്സ് നിർദ്ദേശങ്ങൾ എന്നിവ നിയമമാവുകയാണെങ്കിൽ ,വിദേശികളുടെ ജീവിതച്ചലവ് ഗണ്യമായി വർദ്ധിക്കും,അത് റിയൽ സ്റ്ററെ മേഖലയെ ദോഷകരമായി ബാധിക്കും, ഈ വര്ഷം ഇതിനകം ഫ്‌ളാറ്റ് വാടകയ്‌ 13 ശതമാനം വരെ കുറക്കുകയുണ്ടായി  റിയൽ എസ്റ്റേറ്റ്  അസോസിയേഷൻ ചെയർമാൻ അബ്ദുൽ റഹ്‌മാൻ അൽ ഹബീബ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ 90 ശതമാനം ഫ്‌ളാറ്റുകളും വിദേശികളാണ് ഉപയോഗിക്കുന്നത് , അതുകൊണ്ട് തന്നെ വിദേശികൾക്കെതിരെയുള്ള ഏതൊരു നീക്കവും നേരിട്ട് ബാധിക്കുക ഞങ്ങളെയാവും. അദ്ദേഹം വ്യക്തമാക്കി.
വിദേശിക്കൾക്കെതിരെയുള്ള ചില എം പിമാരുടെ  പ്രതികാരചിന്തയോടെയുള്ള നീക്കം രാജ്യത്തിന്റെ യശസ്സിനും വികസനത്തിനും വിഘാതം സൃഷ്ട്ടിക്കും, ഇത്തരം നീക്കങ്ങൾ വിദേശികക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചാൽ തങ്ങളുടെ കുടുംബങ്ങളെ അവർ സ്വദേശത്തേക്ക് തിരികെ അയക്കും, അത് റിയലെസ്റ്റെറ്റ് മേഖലയെ മാത്രമല്ല  സാമ്പത്തിക വ്യാപാര വിദ്യാഭ്യാസ മേഖലകളെയും സാരമായി തന്നെ ബാധിക്കും , യൂണിയൻ അംഗവും പ്രമുഖ ബിൽഡറുമായ ബദർ അൽശബീബ്  മുന്നറിയിപ്പ് നൽകി.