Connect with us

Gulf

ക്രസന്റ് ചാരിറ്റി സെന്റര്‍ ഭാരവാഹികള്‍

Published

|

Last Updated

കുവൈത്ത് സിറ്റി: ക്രസൻറ് ചാരിറ്റി സെന്റർ കുവൈത്ത് രണ്ടാം വാർഷികവും ജനറൽ ബോഡി യോഗവും ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. അബ്ദുൽ സത്താറിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ്‌ കോയ വളപ്പിൽ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്ലൈൻ  മാനേജിങ് പാർട്ണർ മുസ്തഫ കാരി ഉൽഘാടനം ചെയ്തു. സെക്രട്ടറി ഷമീർ സി കെ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ ഗഫൂർ അത്തോളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു, സേവിങ് സ്കീം റിപ്പോർട്ട്  കൺവീനർ സലിം ഹാജി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌  ശരീഫ് ഒതുക്കുങ്ങൾ പ്രവർത്തന അവലോകനം നടത്തി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്കായി നടപ്പാക്കുന്ന `ഫെയർവെൽ സ്‌കീം´ പ്രഖ്യാപനവും നടന്നു. തുടർന്ന് 2017-2018 കാലയളവിലേക്കുള്ള   കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കോയ വളപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ഷരീഫ് ഒതുക്കുങ്ങൾ, നൗഷാദ് കക്കറയിൽ, ജനറൽ സെക്രട്ടറി- ഷാഹുൽ ബേപ്പൂർ, ജോയിന്റ് സെക്രട്ടറിമാരായി മൻസൂർ കുന്നത്തേരി, ഷമീർ സി.കെ, ട്രഷറർ ഗഫൂർ അത്തോളി, സേവിങ് സ്‌കീം കൺവീണറായി സലിം ഹാജി, ഇൻവെസ്റ്റ്മെന്റ് സ്‌കീം കൺവീനറായി  അബ്ദുള്ള അടിയോട്ടിൽ,  എന്നിവരെയും തെരെഞ്ഞെടുത്തു. മുസ്തഫ കാരി, അഷ്‌റഫ്‌ എം.കെ എന്നിവർ രക്ഷാധികാരികളാണ്. കൂടാതെ പതിനൊന്നംഗ പ്രവർത്തക സമിതിയേയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. സാമൂഹിക-മാധ്യമപ്രവർത്തകനായ അസീസ് തിക്കോടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മൻസൂർ കുന്നത്തേരി നന്ദിയും പറഞ്ഞു.

Latest