നിലാവ് കുവൈത്ത്: ഭാരവാഹികളെ  തിരഞ്ഞടുത്തു  

Posted on: January 19, 2017 6:43 pm | Last updated: January 19, 2017 at 6:46 pm
SHARE
ഹബീബുള്ള മുറ്റിച്ചൂര്‍, ഹമീദ് മധൂര്‍, മുജീബുള്ള കെ.വി, ശംസുദ്ധീന്‍ ബദരിയ്യ

കുവൈത്ത് : കാന്‍സര്‍  ചികിത്സാ സഹായ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന  രംഗത്തും കഴിഞ്ഞ മൂന്നു വര്‍ഷമായി നിശ്ശബ്ദ സേവനം നടത്തി വരുന്ന നിലാവ് കുവൈത്തിന്‍റെ  വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ശരീഫ് താമരശ്ശേരിയും സാമ്പത്തിക റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് റഫീക്കും അവതരിപ്പിച്ചു. കാന്‍സര്‍ പ്രൊജക്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രൊജക്റ്റ്‌ കോഓര്‍ഡിനേറ്റര്‍ മുജീബുള്ള അവതരിപ്പിച്ചു.  മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന നിരാലംബര്‍ക്കും , ഒരു നേരത്തെ അന്നത്തിനുള്ള  ഭക്ഷണ സഹായമായും ഇതുവരെ പതിനേഴ്‌   ലക്ഷത്തിലധികം രൂപയുടെ സഹായം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിലാവ് കുവൈത്ത്  നല്‍കിയിട്ടുണ്ട്.

വരുന്ന വര്‍ഷത്തില്‍ പുതിയ പദ്ധതികളോടെ സേവന സംരംഭങ്ങള്‍ വികസിപ്പിക്കാനാണ് തീരുമാനമെന്നും സുമനസ്സുകളായ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും സഹകരണം സംഘടന ഇക്കാര്യത്തില്‍ അഭ്യര്‍ത്തിക്കുകയാണെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍  പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ഫത്താഹ് തയ്യില്‍ , അസീസ്‌ തിക്കൊടി , സലിം എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. ഹമീദ് മധൂര്‍   സ്വാഗതവും ശംസുദ്ധീന്‍ ബദരിയ്യ നന്ദിയും പറഞ്ഞു. സദഫ് കുന്നില്‍  ഖുര്‍ആന്‍ പാരായണം നടത്തി.

2017-18 വര്‍ഷത്തേക്കുള്ള പുതിയ  ഭാരവാഹികളെയും യോഗം  തിരഞ്ഞടുത്തു. സത്താര്‍ കുന്നില്‍ ( മുഖ്യ രക്ഷാധികാരി), അബ്ദുല്‍ ഫത്താഹ് തയ്യില്‍ , അസീസ് തിക്കൊടി ( രക്ഷാധികാരികള്‍ ) ഹബീബുള്ള മുറ്റിച്ചൂര്‍ ( പ്രസിഡണ്ട് ), ഹമീദ് മധൂര്‍ ( ജനറല്‍സെക്രട്ടറി), മുജീബുള്ള കെ.വി ( ട്രഷറര്‍), ശംസുദ്ധീന്‍ ബദരിയ്യ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹുസ്സന്‍ കുട്ടി, ഖാലിദ്‌ ഹദ്ദാദ്‌ നഗര്‍ , മുജീബ് റഹ്മാന്‍ ( വൈസ് പ്രസിഡണ്ട് ) , ഹനീഫ പാലായി , സിദ്ധിക്ക് കൊടുവള്ളി , മൊയ്തു മേമി , ഹാരിസ് വള്ളിയോത്ത് ( സെക്രട്ടറിമാര്‍ ) , ശരീഫ് താമരശ്ശേരി ( ചീഫ് കോഓര്‍ഡിനേറ്റര്‍ ), റഫീക്ക് ( പ്രൊജക്റ്റ്‌ കോഓര്‍ഡിനേറ്റര്‍) , സലിം കോട്ടയില്‍ ( മീഡിയ കോഓര്‍ഡിനേറ്റര്‍) .

LEAVE A REPLY

Please enter your comment!
Please enter your name here