ജാബിർ ഹോസ്പിറ്റൽ കുവൈത്തികൾക്ക് വേണ്ടി മാത്രം: മന്ത്രി 

Posted on: January 19, 2017 6:30 pm | Last updated: January 19, 2017 at 6:30 pm
SHARE
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉടനെ ഉദ്ഘാടനം ചെയ്യുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹൈ -ടെക് ഹോസ്പിറ്റലായ ജാബിർ ഹോസ്പിറ്റലിൽ കുവൈത്തികൾക്ക് മാത്രമേ ചികിത്സയും പ്രവേശനവും ഉണ്ടാവുകയുള്ളൂ എന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ-ഹർബി പ്രസ്താവിച്ചു.
ഹോസ്പിറ്റലിന്റെ പണികൾ അവസാന ഘട്ടത്തിലാണെന്നും ,യന്ത്ര സാമഗ്രികൾ ജൂൺ മാസത്തോടെ സജ്ജമാവുമെന്നും മന്ത്രി വ്യക്തമാക്കി , ഉന്നത നിലവാരത്തിൽ പരിശീലനം നൽകി കൊണ്ട് 2600 നേഴ്‌സിംഗ്  സ്റ്റാഫ് തയ്യാറായിക്കൊണ്ടിരിക്കുന്നു ,
ആദ്യ ഘട്ടത്തിൽ അന്താരാഷ്ട മാനേജ്‌മെന്റ് കമ്പനിക്കാവും ആശുപത്രിയുടെ നടത്തിപ്പ്ചുമതല.  കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 75 അംഗ തദ്ദേശീയ സംഘത്തിന്  പരിശീലനം നൽകുമെന്നും, പരിശീലന ശേഷം അവർ ആശുപത്രിയുടെ ഭരണം ഏറ്റെടുക്കുമെന്നും അൽ-ഹർബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here