ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

Posted on: January 19, 2017 2:43 pm | Last updated: January 19, 2017 at 2:43 pm

കോഴിക്കോട്: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം ചെറുകാവ് ലോക്കല്‍ കമ്മിറ്റിയംഗം പുതുക്കോട് പാറോളില്‍ പിപി മുരളീധരനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ മുരളീധരന്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.