30000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Posted on: January 19, 2017 2:37 pm | Last updated: January 20, 2017 at 10:45 am

ന്യൂഡല്‍ഹി: 30000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നവര്‍. നിലവില്‍ 50000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധം

നിശ്ചിത പരിധിക്കും മുകളിലുള്ള ഇടപാടുകള്‍ക്ക് കാഷ് ഹാന്‍ഡ്‌ലിംഗ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 30000 ത്തില്‍ അധികമുള്ള മര്‍ച്ചന്റ് പെയ്മന്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയേക്കും. പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷത്തോടെ സര്‍ക്കാറിന്റെ പുതിയ നടപടികള്‍ എന്നാണ് വിലയിരുത്തല്‍.