ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു

Posted on: January 19, 2017 11:59 am | Last updated: January 19, 2017 at 9:34 pm
SHARE

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 പേര്‍ കുട്ടികളാണ്. 50 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഏതായിലെ ജെഎസ് പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്.

അമിത വേഗതയില്‍ വന്ന ട്രക്ക് ബസില്‍ ഇടിക്കുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഉത്തരേന്ത്യയിലെ കനത്ത തണുപ്പിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട സ്‌കൂള്‍ ഇന്നാണ് തുറന്നത്.