അപവാദപ്രചരണം: കാവ്യാ മാധവന്‍ പരാതി നല്‍കി

Posted on: January 19, 2017 11:51 am | Last updated: January 19, 2017 at 11:51 am
SHARE

കൊച്ചി: തനിക്കെതിരെ അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ നടി കാവ്യാ മാധവന്‍ പോലീസില്‍ പരാതി നല്‍കി. ഫെയ്‌സ്ബുക്കിലൂടെയും തന്റെ വെബ്‌സൈറ്റിലൂടെയും അപവാദപ്രചരണം നടത്തിയവരുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫെയ്‌സ്ബുക്കില്‍ മോശം കമന്റുകള്‍ ഇടുകയും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കാവ്യുടെ പരാതിയില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here