കണ്ണൂരില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

Posted on: January 19, 2017 11:46 am | Last updated: January 19, 2017 at 12:29 pm

കണ്ണൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന പോലീസ് മൈതാനിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ജവഹര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ വെച്ചാണ് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല.

അണ്ടല്ലൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷിനെ ഒരുസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.