കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍

Posted on: January 19, 2017 11:38 am | Last updated: January 19, 2017 at 7:21 pm

തിരുപ്പൂര്‍: കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരിപ്പൂരിലുള്ള റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് സ്വദേശി ഹന്‍ഷ ഷെറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.

കഴിഞ്ഞ ഏഴാം തിയ്യതിയാണ് കുട്ടിയെ കാണാതായത്. പെണ്‍കുട്ടി ചാടിയ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന അഭിറാമും ചാടിയെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്നും തിരുപ്പൂര്‍ പോലീസ് പറഞ്ഞു. എന്നാല്‍ അഭിറാം പിന്നീട് എവിടെപ്പോയെന്ന് കണ്ടെത്താനായിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.