Connect with us

Gulf

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ 40 രാജ്യക്കാര്‍ ഉള്‍പ്പെട്ടതായി സഊദി

Published

|

Last Updated

ദമ്മാം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 40 രാജ്യക്കാര്‍ ഉള്‍പ്പെട്ടതായി കണക്ക്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 5,085 പ്രതികള്‍ ജയിലില്‍ കഴിയുന്നതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ പ്രത്യേക കോടതിയുടെ വിധികാത്ത് കഴിയുന്നവരും ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ &പ്രോസിക്യൂഷന്റെ അന്വേഷണം നേരിടുന്നവരും ഉണ്ട്.

ഇതില്‍ 4,254 സ്വദേശികളാണെന്ന് പ്രസ്താവന പറയുന്നു. 282 യമനികളും 218 സിറിയക്കാരും ഉള്‍പ്പെടും. 4 അമേരിക്കക്കാരും ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ജയിലിലുണ്ട്. മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ ഇങ്ങനെയാണ്, ഈജിപ്ത് 57, സുഡാന്‍ 29, ഫലസ്ത്വീന്‍ 21, സോമാലിയ 7, ഇറാഖ് 5, ലബന്‍ 3, മൊറോക്കോ 2, ജോര്‍ദാന്‍ 19, മൗരിറ്റന്‍സ് 2, യുഎഇ 2, ബഹ്‌റൈന്‍ 10, ഖത്വര്‍ 2, ലിബിയ 1, അള്‍ജീരിയ 1.

കൂടാതെ തീവ്രവാദ വിഷയങ്ങളില്‍ പിടിക്കപ്പെട്ട് തടവിലാക്കപ്പെട്ടവരില്‍ ഒരു ചൈനക്കാരനും 3 ഫിലിപ്പൈന്‍സും, 68 പാകിസ്ഥാനികളും 6 ഇറാനികളും 7 അഫ്ഗാനികളും 4 തുര്‍ക്കികളും 4 ബംഗ്ലാദേശുകാരും ഒരു കിര്‍ഗിസ്ത്കാരനും ഉണ്ട്. 19 ഇന്ത്യക്കാരാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ജയിലിലുള്ളത്. മറ്റുരാജ്യങ്ങളുടെ കണക്ക് ഛാട് 17, എത്യോപ്യ 3, നൈജീരിയ 4, മാലി 2, അംഗോള 1, ബര്‍ക്കിന 1, സൗത്ത് ആഫ്രിക്ക 1 എന്നിങ്ങനെയാണ്. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ സംവേദന വെബ്‌സൈറ്റില്‍(തവാസുല്‍) ആണ് പ്രതി ചേര്‍ക്കപ്പെട്ടവരുടെ വിശദ കണക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Latest