നാടകങ്ങള്‍ പറയുന്നു പ്രത്യാശ ഇല്ലാതിരിക്കുന്നത് പാപമാണ്…

Posted on: January 19, 2017 12:48 am | Last updated: January 18, 2017 at 11:49 pm
SHARE
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നാടക മത്സരത്തില്‍ നിന്ന്

പരാജയപ്പെട്ടവരാണ് ഈ ഭൂമിയില്‍ വിജയിച്ചിട്ടുള്ളത്.അതു കൊണ്ട് പ്രത്യാശ കൈ വെടിയരുത്. സമൂഹത്തിനോട് സ്വപ്‌നങ്ങള്‍ കാണാന്‍ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരുന്ന ഉണര്‍ത്തുപാട്ടായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരം.
അധികാര കോട്ടയുടെ അകത്തളങ്ങളില്‍ ഇരുന്ന് ഭരണകൂടങ്ങള്‍ കല്‍പിക്കുന്നതെന്തും അനുസരിക്കാന്‍ വിധിക്കപ്പെട്ട കീഴാളനും സാധരണക്കാരനും എന്നെങ്കിലും അധികാര കോട്ട തകര്‍ത്ത് സിംഹാസനങ്ങള്‍ക്ക് മുകളില്‍ ചവിട്ടി നിന്ന് ഇത് തോറ്റവന്റെ കൂടി ലോകമാണെന്ന് ഉറക്കെ വിളിച്ചു പറയുന്ന കാലം വരുമെന്ന പ്രത്യാശ ബാക്കി വെച്ചു കൊണ്ടായിരുന്നു നാടകങ്ങളില്‍ മിക്കതിന്റെയും തിരശ്ശീല വീണത്. രാവേറെ നീണ്ടിട്ടും പകുതിയിലേറെ നാടകങ്ങള്‍ മാത്രമാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. അപ്പീല്‍ പ്രളയം നാടക വേദിയെയും ബാധിച്ചു. പുലര്‍ച്ച വരെ നീണ്ടുനിന്നു നാടക മത്സരം. എങ്കിലും ശക്തമായ പ്രമേയവും മികച്ച അവതരണ ഭംഗിയും കൊണ്ട് അവതരിപ്പിച്ച നാടകങ്ങള്‍ എല്ലാം കൈയ്യടിക്കൊപ്പം നിറഞ്ഞ സദസ്സിന്റെ പ്രസംശ പിടിച്ചുപറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here