അറബിക് ചിത്രീകരണത്തില്‍ ‘ഉമ്മ’യെ പിന്തള്ളി ‘മകള്‍’ മികച്ച നടിയായി

Posted on: January 19, 2017 7:46 am | Last updated: January 18, 2017 at 11:48 pm
അറബിക് ചിത്രീകരണത്തില്‍കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍

അറബിക് ചിത്രീകരണത്തില്‍ ഉമ്മയെ പിന്തള്ളി മകള്‍ മികച്ച നടിയായി. റവന്യു ജില്ലാ കലോത്സവത്തില്‍ ചിത്രീകരണകത്തില്‍ ഉമ്മയായി വേഷമിട്ട വിദ്യാര്‍ഥിനിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നതെങ്കില്‍ സംസ്ഥാന കലോത്സവത്തില്‍ ഉമ്മയെ പിന്തള്ളി കൊണ്ടാണ് മകള്‍ മികച്ച അഭിനേതായത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് ചിത്രീകരണത്തില്‍ മത്സരിച്ച നാല് ടീമുകള്‍ക്കും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, പാലക്കാട് പള്ളിപ്പുറം പറുദൂര്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ ന്യൂ മാഹി എം എം എച്ച് എസ്, മലപ്പുറം എടരിക്കോട് പി കെ എം എം എച്ച് എസ് എന്നീ സ്‌കൂളുകളാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇതില്‍ മികച്ച ആക്ടര്‍ക്കുള്ള സമ്മാനം ലഭിച്ചത് കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളവതരിപ്പിച്ച ഉമ്മയുടെ ചിറകുകള്‍ എന്ന ചിത്രീകരണത്തിനായിരുന്നു. വികലാംഗയായ കുട്ടിയുടെയും അവരെ സംരക്ഷിക്കുന്ന ദരിദ്രരായ കുടുംബത്തിന്റെ കഷ്ടപ്പാടുമായിരുന്നു പ്രമേയം.
ഉമ്മയായി അല്‍മ ഷെറിനും മകളായി ഫാത്വിമ കെ എച്ചുമായിരുന്നു വേഷമിട്ടത്. ഇതില്‍ ഫാത്വിമക്കായിരുന്നു മികച്ച നടിക്കുള്ള സമ്മാനം ലഭിച്ചത്. തൃശൂര്‍ ജില്ലാ റവന്യു ജില്ലാ കലോത്സവത്തില്‍ ഉമ്മയായി അഭിനയിച്ച അല്‍മ ഷെറിന്‍ മികച്ച അഭിനേതാവായി. കഴിഞ്ഞ തവണ ഗാസയുടെ കഥ ചിത്രീകരിച്ച് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. സ്‌കൂളിലെ അറബിക് അധ്യാപികയായ സക്കീനയാണ് പരിശീലക.