Connect with us

Ongoing News

കുഞ്ഞന്‍ പ്രമോദിന് സന്തോഷ നാളുകള്‍

Published

|

Last Updated

കണ്ണൂരിന്റെ “കുഞ്ഞ്” സിനിമാക്കാരന്‍ പ്രമോദിന് കലയുടെ വിരുന്ന് കണ്ണൂരേക്കെത്തിയപ്പോള്‍ ആവോളം സന്തോഷം. പ്രമോദിന്റെ മനസ്സില്‍ ഓടിയെത്തിയത് പഴയ നാടക സംഘമാണ്. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് പ്രമോദ് കലോത്സവത്തിന്റെ തട്ടേല്‍ കയറിയത്. നാടകത്തിന്റെ പേര് ഓര്‍മയില്ലെങ്കിലും നായകന്റെ പേര് അറിയാം “ചക്കര”. കുട്ടിത്തം മനസ്സില്‍ മാത്രമല്ല, ശരീരത്തിലും പ്രകടമായിരുന്നതിനാല്‍ ചക്കരയായി അന്ന് അഭിനയിച്ചത് പ്രമോദാണ്. എട്ടിലും ഒമ്പതിലും പഠിക്കുന്നവര്‍ കൂട്ടത്തിലുണ്ടെങ്കിലും ഏറ്റവും ഇളയവന്‍ താനാണെന്ന് പ്രമോദും വിശ്വസിച്ചു. കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും തന്റെ കലാവഴിയിലേക്ക് വെളിച്ചം വിതറാന്‍ ആ നാടകം ഉപകരിച്ചുവെന്നാണ് കണ്ണൂര്‍ കക്കാട് സന്തോഷ് നിവാസില്‍ പ്രമോദ്(48) പറയുന്നത്. ലോട്ടറി വില്പനയും പരസ്യ ചിത്രത്തില്‍ അഭിനയവുമൊക്കെ ജീവിത മാര്‍ഗ്ഗമായുണ്ടെങ്കിലും ഇന്നിപ്പോള്‍ പ്രമോദ് നാട്ടിലെ അറിയപ്പെടുന്ന സിനിമാ നടനുമാണ്. രണ്ടരയടി പൊക്കത്തിനപ്പുറമാണ് പ്രമോദിന്റെ കലാമനസ്സ്.

ഇത്തിരിപ്പോന്നവരെക്കൊണ്ട് സമ്പന്നമാക്കിയ വിനയന്റെ “അത്ഭുത ദ്വീപ്” എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടിയപ്പോഴാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.