23ന് പെട്രോള്‍ പമ്പുകളടച്ച് പ്രതിഷേധിക്കും

Posted on: January 19, 2017 12:29 am | Last updated: January 18, 2017 at 11:30 pm

കല്‍പ്പറ്റ: ഈ മാസം 23ന് കേരളത്തിലെ മുഴുവന്‍ പമ്പുകളും 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

പുതിയ പമ്പുകള്‍ക്കുള്ള എന്‍ ഒ സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ നടപ്പാക്കുക, 2014 ഒക്ടോബര്‍ 28ന് ഏകജാലക സംവിധാനത്തിനുള്ള കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ ഒ സികള്‍ റദ്ദ് ചെയ്യുക, എന്‍ ഒ സി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.