സി പി എമ്മിന്റെ അക്രമരാഷ്ട്രീയം ദേശീയ തലത്തില്‍ വിഷയമാക്കുമെന്ന് വെങ്കയ്യ നായിഡു

Posted on: January 19, 2017 7:27 am | Last updated: January 18, 2017 at 11:27 pm
SHARE

കോട്ടയം: കേരളത്തില്‍ സി പി എം നടത്തിവരുന്ന അക്രമരാഷ്ട്രീയവും നരഹത്യയും ദേശീയ തലത്തില്‍ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മാറ്റത്തിന്റെ വക്കിലാണെന്ന യാഥാര്‍ഥ്യം സി പി എം തിരിച്ചറിയണം. പിണറായി സര്‍ക്കാറിന്റെ ഏഴ് മാസ കാലയളവിനുള്ളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. കൊലപാതക രാഷ്ട്രീയം വച്ചു പൊറുപ്പിക്കാനാകില്ല.

കേരളത്തില്‍ അടുത്ത തവണ ഭരണം പിടിക്കുകയാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റുകളോട് ചെറുത്തുനില്‍ക്കുന്നവരെ താന്‍ സല്യൂട്ട് ചെയ്യുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കറന്‍സി നിരോധനം നല്ലതാണെന്നാണ് ജനങ്ങളില്‍ 70 ശതമാനവും കരുതുന്നത്. ബിനാമി ഇടപാടുകളും സ്വര്‍ണത്തിലുള്ള നിക്ഷേപവും പരിശോധിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്നും വെങ്കയ്യ പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here