Connect with us

Ongoing News

രചനാ സൃഷ്ടികള്‍ സ്‌കൂള്‍ വിക്കിയില്‍ കാണാം

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ രചനാമത്സരങ്ങളിലെ മുഴുവന്‍ സൃഷ്ടികളും ഇതാദ്യമായി പൊതുസമൂഹത്തിന് ലഭ്യമാക്കാന്‍ ഐ ടി@സ്‌കൂള്‍ സംവിധാനമൊരുക്കി. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളെയും ബന്ധിപ്പിച്ച് ഐ ടി@സ്‌കൂള്‍ നടപ്പാക്കിയ സ്‌കൂള്‍ വിക്കി schoolwiki.in) വഴിയാണ് കലോത്സവ രചനാ മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഐ ടി കൂട്ടായ്മക്കായി ഐ ടി@സ്‌കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് കലോത്സവ വേദിയില്‍ ഈ പ്രവര്‍ത്തനം നടത്തി വരുന്നത്. രചനാമത്സര ഫലങ്ങള്‍ വരുന്ന മുറക്ക് അവ ഡിജിറ്റല്‍ രൂപത്തിലാക്കി സ്‌കൂള്‍ വിക്കിയിലേത്തിക്കുകയാണ് ചെയ്യുന്നത്.

വിവിധ ഭാഷകളിലെ കഥ, കവിത, ഉപന്യാസം, ചിത്രരചനകള്‍, കാര്‍ട്ടൂണുകള്‍, കൊളാഷുകള്‍ എന്നിങ്ങനെ എല്ലാ മത്സരങ്ങളും പൊതുജനങ്ങള്‍ക്ക് കൂടി കാണാനും വിലയിരുത്താനുമുള്ള അവസരമാണ് ഇതുവഴി ലഭ്യമാകുന്നത്. സ്‌കൂള്‍ വിക്കിയില്‍ കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവം 2017 എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭിക്കും. കലോത്സവത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ലഭിക്കുന്ന ഐ ടി @ സ്‌കൂളിന്റെ www.school kalolsavam.in എന്ന പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിക്കിയില്‍ നല്‍കുന്ന വിവരങ്ങള്‍ അതോടൊപ്പം