Connect with us

International

ഫലസ്തീന്‍ വീടുകളില്‍ കയറി ഇസ്‌റാഈല്‍ പോലീസിന്റെ നരനായാട്ട്

Published

|

Last Updated

ഫലസ്തീന്‍ വീടുകളില്‍ കയറി ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചയാളെ വളഞ്ഞിട്ട് മര്‍ദിച്ചപ്പോള്‍

ജറൂസലം: ജൂതന്മാരുടെ അനധികൃത കുടിയേറ്റത്തിനായി ഫലസ്തീന്‍ വീടുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ പോലീസ് നടത്തുന്ന ആക്രമണം വ്യാപകമാകുന്നു. തെക്കന്‍ ഇസ്‌റാഈലില്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ച ഫലസ്തീന്‍ പൗരനെ പോലീസ് വെടിവെച്ചു. ആക്രമണം നടത്തുന്ന സൈനികര്‍ക്കും പോലീസുകാര്‍ക്കും ഇടയിലേക്ക് കാര്‍ ഓടിച്ച് ആക്രമണത്തിന് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഫലസ്തീന്‍ യുവാവിനെ സൈന്യം വെടിവെച്ച് കൊന്നത്. കാര്‍ ഇടിച്ച് പരുക്കേറ്റ പോലീസുകാരന്‍ മരിച്ചതായി ഇസ്‌റാഈല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉമ്മുല്‍ ഹിറാന്‍ ഗ്രാമത്തിലാണ് സംഭവം.

എന്നാല്‍, കൊല്ലപ്പെട്ട ഫലസ്തീന്‍ പൗരന്‍ അധ്യാപകനായ യഅ്ഖൂബ് അബു അല്‍ ഖിയാന്‍ ആയിരുന്നുവെന്നും അകാരണമായി ഇദ്ദേഹത്തിന് നേരെ പോലീസ് ആക്രമണം നടത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കൊല്ലപ്പെട്ട ഫലസ്തീന്‍ യുവാവിനെ തീവ്രവാദിയാണെന്നാണ് ഇസ്‌റാഈല്‍ പോലീസ് വക്താക്കള്‍ വിശേഷിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ വ്യാപക ആക്രമണങ്ങളാണ് സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. നിരവധി ഫലസ്തീന്‍ വീടുകള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. സൈനിക ആക്രമണത്തില്‍ ഇസ്‌റാഈല്‍ പാര്‍ലിമെന്റിലെ ഫലസ്തീനിയന്‍ അംഗം അയ്മാന്‍ ഉദേഹിന് പരുക്കേറ്റു. വീടുകള്‍ നഷ്ടപ്പെട്ട നിരവധി പേര്‍ തെരുവിലായി. പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരായുധരെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

 

---- facebook comment plugin here -----

Latest