Connect with us

Ongoing News

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം:കേസെടുക്കാന്‍ വിസമ്മതിച്ച എസ് ഐയെ എന്തുകൊണ്ട് മാറ്റിയില്ല: കോടതി

Published

|

Last Updated

മഞ്ചേരി: കക്കാടംപൊയിലില്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചുവെന്ന സംഭവത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച സബ് ഇന്‍സ്‌പെക്ടറെ എന്തു കൊണ്ട് തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചുവെന്ന് കോടതി. ഇന്നലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി എസ് എസ് വാസന്റെ പരാമര്‍ശം. നിയമം കൈയിലെടുക്കാന്‍ പ്രതികള്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പിടിയിലായ പ്രതികള്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിട്ടയച്ചത് പോലീസിന്റെ വീഴ്ചയാണെന്ന് പ്രോസിക്യൂഷന്‍ സമ്മതിച്ചു. ഇത്തരം കേസുകളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമേ ജാമ്യം അനുവദിക്കാവൂ. എരഞ്ഞിമങ്ങാട് ആനപ്പാറ ഇല്ലിക്കല്‍ സഹീര്‍, നിലമ്പൂര്‍ കൊച്ചു പുരക്കല്‍ ഷാജി, മണിമല മുണ്ടിക്കല്‍ വിനോദ് കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹരജി നല്‍കിയത്. എസ് ഐക്കെതിരെ വകുപ്പ് തലത്തില്‍ അന്വേഷണം നടന്നു വരികയാണ്. പ്രതികള്‍ക്ക് നേരത്തെ നല്‍കിയ ജാമ്യം റദ്ദാക്കുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയാക്കി ജാമ്യ ഹരജിയില്‍ വിധി പറയുന്നതിനായി കേസ് 25 ലേക്ക് മാറ്റി.

 

Latest