സഊദിയില്‍ പതിനേഴ് ലക്ഷത്തോളം മയക്കുമരുന്നു ഗുളികകള്‍ പിടിച്ചെടുത്തു

Posted on: January 18, 2017 8:14 pm | Last updated: January 18, 2017 at 8:40 pm
SHARE

ദമ്മാം: തബൂക്ക് പ്രവിശ്യയിലെ ദുബ
തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 16,26866 കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അലി അല്‍ അതാവി പാഞ്ഞു. ശീതീകരിച്ച രണ്ട് ട്രയിലറുകളുടെ മുന്‍വശത്ത് പ്രത്യേകം തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകള്‍. ആദ്യ ട്രെയിലറില്‍ നിന്ന് 7,60000 വും രണ്ടാമതില്‍ നിന്ന് 8,66866 ഗുളികകളും കണ്ടെടുത്തു.

ഇതിന് പുറമെ റിയാദ് പ്രവിശ്യയില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സ്‌പെയര്‍ ടയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 57800 കാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ബത്ഹ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ മൊഹന്ന പറഞ്ഞു. സഊദിയിലേക്ക് മയക്ക് മരുന്ന് കടത്തുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here